KeralaLatest NewsNews

കേരളം മാറി ചിന്തിക്കുന്നു എന്നതിന് തെളിവായി ബിജെപിയുടെ വോട്ട് വര്‍ദ്ധന, എല്‍ഡിഎഫ്-യുഡിഎഫില്‍ വന്‍ സീറ്റ് ചോര്‍ച്ച

തിരുവനന്തപുരം: കേരളം മാറി ചിന്തിക്കുന്നു എന്നതിന് തെളിവായി ബിജെപിയുടെ വോട്ട് വര്‍ദ്ധനയും എല്‍ഡിഎഫ്-യുഡിഎഫ് സീറ്റ് ചോര്‍ച്ചയും. ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ച ബിജെപിയുടെ വോട്ട് വര്‍ധനയെ കുറിച്ചാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫ് തരംഗം നിലനിര്‍ത്തിയെങ്കിലും നില മെച്ചപ്പെടുത്തിയെന്ന ആശ്വാസത്തിലാണ് ബി.ജെ.പി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കല്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഗ്രാമ പഞ്ചായത്തുകളിലും നഗര മേഖലകളിലും സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. മറ്റ് രണ്ടു മുന്നണികള്‍ക്കും സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ബിജെപി ഈ നേട്ടം കൊയ്തത്. കഴിഞ്ഞ തവണ 9 ഗ്രാമപഞ്ചായത്തുകളാണ് കൈവശമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 23 ആയി ഉയര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

Read Also : മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചാണ് പാലക്കാട് ബിജെപി വിജയിച്ചതെന്ന് കോൺ​ഗ്രസ്

2015ല്‍ 933 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 11 ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളും 3 ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റികളില്‍ 236 സീറ്റുമാണുണ്ടായിരുന്നത്. ആകെ 1234 സീറ്റും,. 27.58ലക്ഷം വോട്ടും. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 13.98 ശതമാനം. കഴിഞ്ഞ തവണ ഒന്നാം വലിയ കക്ഷിയായി പാലക്കാട് നഗരസഭാ ഭരണം കൈയാളിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷം നേടി .

തിരുവനന്തപുരം നഗരസഭയിലെ സീറ്റുകളുടെ എണ്ണം നിലനിറുത്താന്‍ കഴിഞ്ഞു. പന്തളത്ത് നഗരസഭയിലും ഭരണം പിടിച്ചു. മാവേലിക്കരയില്‍ വലിയ ഒറ്റക്കക്ഷിയായി. കൊടുങ്ങല്ലൂരിലും എല്‍.ഡി.എഫുമായി ബലാബലം നിന്നു. വര്‍ക്കല, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, തൊടുപുഴ, തൃപ്പൂണിത്തുറ, ഷൊര്‍ണൂര്‍, തലശ്ശേരി, പാനൂര്‍, കാസര്‍കോട് നഗരസഭകളില്‍ മികച്ച പ്രകടനം നടത്താനായി. ആകെ വാര്‍ഡുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 1583 സീറ്റിലാണ് ഇത്തവണ വിജയം. നഗരസഭാ വാര്‍ഡുകളുടെ എണ്ണം 320 ആയി ഉയര്‍ന്നു. 2500 ല്‍ അധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് വന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button