Latest NewsIndiaNews

‘എല്ലാ കർഷകർക്കും കിസാൻ ക്രഡിറ്റ് കാർഡ്’; കർഷകരോട് സംവദിച്ച് പ്രധാനമന്ത്രി

30 വർഷം മുൻപ് വരേണ്ട മാറ്റങ്ങളാണ് നടപ്പാക്കുന്നത്

മധ്യപ്രദേശിലെ കർഷകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാർഷിക നിമയം നടപ്പിലാക്കുന്നതോടെ കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായെന്ന് പ്രധാനമന്ത്രി. എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഉറപ്പാക്കി. 30 വർഷം മുൻപ് വരേണ്ട മാറ്റമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കർഷകർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാകണം. ഇതിനുള്ള തടസങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാഗ്ദാനങ്ങൾ ലംഘിച്ചവരോട് കർഷകർ ചോദ്യം ചോദിക്കണം. പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക നിയമങ്ങൾ ഒറ്റരാത്രികൊണ്ട് അവതരിപ്പിച്ചതല്ല. കഴിഞ്ഞ 20-30 വർഷങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാർ ഈ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയാണ്. കാർഷിക വിദഗ്ധരും, സാമ്പത്തിക വിദഗ്ധരും പുരോഗമന കർഷകരും കാർഷിക രംഗത്ത് പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button