Latest NewsIndia

ഐ ഫോണ്‍ ഫാക്‌ടറി അക്രമം: എസ്എഫ്ഐ നേതാവ് ചെയ്തത് വാട്സാപ്പ് ഗ്രൂപ്പും മറ്റു പദ്ധതികളും മോഷണവും

ഇയാള്‍ ഫാക്‌ടറിയില്‍ അക്രമം സംഘടിപ്പിക്കാന്‍ നേരിട്ടും വാട്‌സ്‌ ആപ്പിലൂടെയും ആഹ്വാനം നല്‍കുകയും അക്രമത്തില്‍ നേരിട്ടു പങ്കാളിയാകുകയും ചെയ്‌തിരുന്നതായി പോലീസ്‌

കോലാര്‍: കര്‍ണ്ണാടക കോലാറിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റില്‍ തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍. എസ്‌എഫ്‌ഐ താലൂക്ക് പ്രസിഡന്റ് ശ്രീകാന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഫാക്‌ടറിയില്‍ അക്രമം സംഘടിപ്പിക്കാന്‍ നേരിട്ടും വാട്‌സ്‌ ആപ്പിലൂടെയും ആഹ്വാനം നല്‍കുകയും അക്രമത്തില്‍ നേരിട്ടു പങ്കാളിയാകുകയും ചെയ്‌തിരുന്നതായി പോലീസ്‌ കണ്ടെത്തി.

ഡിസംബര്‍ 12നാണ് ആക്രമണം നടന്നത്. ശമ്ബളം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ ശ്രീകാന്തിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതൊഴിലാളികളുടെ പ്രതിഷേധത്തിനിടയിലേക്കു കയറി ശ്രീകാന്തും എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരും അക്രമം നടത്തുകയായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. തിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി.

read also: പാലക്കാടിനൊപ്പം പന്തളം നേടിയതും 14 പഞ്ചായത്ത് 28 ആയ് മെച്ചപ്പെടുത്തിയതും ബിജെപിയ്ക്ക് നേട്ടമാണ്

സംഭവത്തില്‍ ഫാക്ടറിക്ക് പുറത്ത് നിന്നുള്ള 2000 പേരടക്കം 7000 ആളുകള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്തത്. തായ്വാന്‍ കമ്പനിയായ വിസ്ട്രോണ്‍ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് കോലാര്‍ ജില്ലയിലെ ഫാക്ടറി.ആപ്പിളിന്റെ ആഗോള വിതരണക്കാരില്‍ പ്രമുഖരാണ്‌ തായ്‌വാന്‍ ആസ്‌ഥാനമായ വിസ്‌ട്രോണ്‍ കമ്പനി.

മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്‌ ഇന്ത്യയില്‍ ഫാക്‌ടറി സ്‌ഥാപിച്ചത്‌. ശനിയാഴ്‌ച ഫാക്‌ടറി തല്ലിത്തകര്‍ത്തതിനൊപ്പം നിരവധി ഐഫോണുകളും ലാപ്‌ടോപ്പുകളും മോഷണം പോയതായി കമ്പനി അധികൃതര്‍ പറഞ്ഞു. വിസ്ട്രോണ്‍ കമ്പനിക്ക് 437 കോടിരൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍. കമ്പനിയില്‍ നിന്ന് നൂറിലേറെ ഐഫോണുകളും മോഷ്ടിക്കപ്പെട്ടു എന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്.

കോടിക്കണക്കിനു രൂപ വിലവരുന്ന ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായെന്നാണ് കമ്പനി തൊഴില്‍വകുപ്പിനും പോലീസിനും നല്‍കിയ പരാതിയില്‍ പറയുന്നത്.അതേസമയം സംഘര്‍ഷത്തെത്തുടര്‍ന്ന് പിടിയിലായവരുടെ എണ്ണം 152 ആയി ഉയര്‍ന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് നരസിപുര പോലീസ് അറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button