KeralaLatest NewsNews

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി, കെപിസിസി എന്തുചെയ്തെന്ന് ഷാനിമോള്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിനു ഉണ്ടായ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ സംഭവിച്ചുവെന്നത് സത്യമാണ്. ആ വീഴ്ചയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Also Read: കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലേക്ക്

സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്ന് നേതാക്കൾ ഒരേസമയം അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ തന്നെയാണ് മുല്ലപ്പള്ളിയുടെ കുറ്റസമ്മതമെന്നതും ശ്രദ്ധേയം. വാർത്താ സമ്മേളനങ്ങൾ കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കൾ കരുതരുതെന്ന് ഷാനിമോൾ ഉസ്മാൻ പരിഹസിച്ചു. അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെ.പി.സി.സി എന്തുചെയ്തു. നേതാക്കളെ ജനം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാവുമെന്നും ഷാനിമോള്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് ‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ’ എന്നായിരുന്നു പി.സി വിഷ്ണുനാഥിന്‍റെ പ്രതികരണം. താഴെത്തട്ടുമുതല്‍ അഴിച്ചുപണി കൂടിയേതീരൂവെന്നു കെ. സുധാകരന്‍ പറഞ്ഞു. അതേസമയം, വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button