Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്കെന്ന് പരസ്യം

യുവാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനക്കെന്ന് പരസ്യം നല്‍കിയ സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരാണ് അറസ്റ്റിലായത്. മോദിയുടെ ‘ജന്‍സാംപാര്‍ക്ക് കരിയാലെയുടെ (പബ്ലിക് റിലേഷന്‍സ് ഓഫീസ്)’ ചിത്രമെടുത്ത് ഒഎല്‍എക്സ് വെബ്സൈറ്റില്‍ വില്‍പ്പനക്കെന്ന് പരസ്യം നല്‍കിയവരാണ് അറസ്റ്റിലായത്. നഗരത്തിലെ ജവഹര്‍ നഗര്‍ പ്രദേശത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്.

Read Also : ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് കാമുകനുമായി അവിഹിത ബന്ധം

ഇന്നലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന പരസ്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഭേലപൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്,വാരണാസി സീനിയര്‍ പോലീസ് സൂപ്രണ്ട് അമിത് പഥക് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രമെടുത്ത് വെബ്സൈറ്റില്‍ ഇട്ടയാളും അക്കൂട്ടത്തിലുണ്ടെന്നും എസ്എസ്പി പറഞ്ഞു.

പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ നിയമ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.

നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലാണ് വാരാണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button