Latest NewsIndia

കാര്‍ഷിക നിയമങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷം: ഇപ്പോഴത്തേത് രാഷ്ട്രീയ ലക്ഷ്യം

കാര്‍ഷിക നിയമങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ പ്രതിപക്ഷം നിയമം നടപ്പിലാക്കിയതിന്റെ ക്രെഡിറ്റ്‌ എന്‍ഡിഎ സര്‍ക്കാരിന്‌ പോകുന്നതില്‍ അസ്വസ്ഥരാണ്‌.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയിട്ട്‌ 6 മാസമായി. പെട്ടന്നുള്ള സമരത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്‌. നിയമത്തിലെ ഏത്‌ വ്യവസ്ഥയിലാണ്‌ എതിര്‍പ്പെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കുന്നില്ലെന്നും നരേന്ദ്ര മോദി ആരോപിച്ചു പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ തോക്കുകാട്ടി ഭയപ്പെടുത്തിയാണ്‌ സമരത്തിനിറക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. സ്വാമി നാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിന്‌ തെളിവാണെന്നും മോദി പറഞ്ഞു.

മധ്യപ്രദേശില്‍ കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ പ്രതിപക്ഷം നിയമം നടപ്പിലാക്കിയതിന്റെ ക്രെഡിറ്റ്‌ എന്‍ഡിഎ സര്‍ക്കാരിന്‌ പോകുന്നതില്‍ അസ്വസ്ഥരാണ്‌. പ്രതിപക്ഷത്തിന്‌ അസൂയയാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ ഭീതിയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്‌.

എങ്ങനെയാണ്‌ മോദി സര്‍ക്കാര്‍ ഇത്‌ നടപ്പാക്കിയതെന്നാണ്‌ ഈ പാര്‍ട്ടികള്‍ പരസ്‌പരം ചോദിക്കുന്നത്‌. എന്തിനാണ്‌ അദ്ദേഹത്തിന്‌ പ്രശസ്‌തി ലഭിക്കുന്നത്‌? അവര്‍ക്കുള്ള മറുപടി ഇതാണ്‌, പ്രശസ്‌തി നിങ്ങള്‍ കൈവശം വെച്ചുകൊള്ളു. ഞാന്‍ പോലും നിങ്ങളുടെ പ്രകടന പത്രികകള്‍ക്ക്‌ അംഗീകാരം നല്‍കാം. എനിക്ക്‌ പ്രശസ്‌തി വേണ്ട. കര്‍ഷകരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടണമെന്നേയുള്ളു. കര്‍ഷകരെ തെറ്റിദ്ധരിപ്പുക്കുന്നത്‌ അവസാനിക്കണമെന്നും മോദി പറഞ്ഞു.

പുതിയ കാര്‍ഷിക ബില്‍ താങ്ങുവില ഇല്ലാതാക്കുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കടം എഴുതിത്തള്ളുമെന്ന്‌ പറഞ്ഞ കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ എന്താണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ ഒരു അര്‍ധരാത്രികൊണ്ട്‌ സംഭവിച്ചതല്ല. കഴിഞ്ഞ 22 കൊല്ലങ്ങളായി വിശമായി ചര്‍ച്ച ചെയ്യുന്നതാണ്‌. കര്‍ഷക സംഘടനകള്‍, കാര്‍ഷിക വിദഗ്‌ധര്‍, സാമ്പത്തിക വിദഗ്‌ധര്‍, ശാസ്‌ത്രജ്ഞര്‍, പുരോഗമന കര്‍ഷകര്‍ എന്നിവര്‍ പരിഷ്‌കരണത്തിനായി മുറവിളി കൂട്ടുണ്ട്‌.

read also: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് : ജനങ്ങൾക്ക് സുപ്രധാന അറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ഇന്ന്‌ ഈ നിയമങ്ങളെ എതിര്‍ക്കുന്നവര്‍ പ്രകടന പത്രികകളില്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ കര്‍ഷകര്‍ പ്രക്ഷോഭം അവസാനിക്കില്ലെന്നു വ്യക്തമാക്കിയതോടെ രാജ്യം മുഴുവന്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരെ വലിയ രീതിയില്‍ കാമ്പയിന്‍ സംഘടിപ്പിക്കാനാണ്‌ കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 700 ഗ്രാമങ്ങളില്‍ ബിജെപി ദേശീയ നേതാക്കള്‍ നേരിട്ടെത്തി കര്‍ഷകരുമായി സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button