Latest NewsKeralaNewsBusiness

സ്വർണ്ണ വില ഇതെങ്ങോട്ട് ? മൂന്നാം ദിവസവും സ്വർണ്ണവിലയിൽ വർധനവ്

കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നു. പവന് ഇന്ന് 320 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 ആയി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും കൂടിയിരിക്കുകയാണ്. 40 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,680 രൂപയായിരിക്കുന്നു.

ഡിസംബർ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണ വില എത്തുകയുണ്ടായി. 37,280 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞതിന് ശേഷമാണ് വില വീണ്ടും ഉയരുന്നത്. ഇന്നലെ പവന് 160 രൂപയാണ് കൂടിയത്. തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസവും 320 രൂപയിലാണ് പവന് വില ഉയരാൻ തുടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button