COVID 19Latest NewsNews

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാമുകനൊപ്പം കറക്കം; വിദ്യാർഥികൾക്ക് ഏറ്റവും വലിയ ശിക്ഷ വിധിച്ച് കോടതി

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതിന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കനത്ത പിഴയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ക്വറന്‍റീൻ ലംഘിച്ചതിന് ഏറ്റവും വലിയ ശിക്ഷ ലഭിച്ചതിലൂടെ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കരീബിയൻ ദ്വീപിലെ വിദ്യാർഥികൾ. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഇത്രയും വലിയ ശിക്ഷ നൽകുന്നത് ഇത് ആദ്യമാണ്.

ജോർജിയായിൽ നിന്നും ഉപരിപഠനത്തിന് എത്തിയ വിദ്യാർഥികളായ വജെയ് റംഗീത് (24) പെൺസുഹൃത്തായ സക്കയ്‌ലാർ മാക്ക (18) ക്കുമാണ് ഇത്രയും കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്.  സർക്കാർ നിർദേശമനുസരിച്ച് 14 ദിവസത്തെ ക്വറന്‍റൈനിൽ കഴിഞ്ഞ ഇവർ അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങി. കൂടാതെ മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ പൊതുജനങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. ഈ കുറ്റങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ കോടതി 40 ദിവസത്തെ കമ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ചിരുന്നു.

എന്നാൽ കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇതോടെ നാല് മാസം ജയിൽ ശിക്ഷ അനുഭവിക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. ഡിസംബർ 15നാണ് വിധി വന്നത്. ഇതേ തുടർന്ന് വിദ്യാർഥികളെ ജയിലിലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button