KeralaLatest NewsNewsEntertainment

ഫേക്ക് കാസ്റ്റിംഗ് കോള്‍; നിയമനടപടിയുമായി ഒമര്‍ ലുലു

മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദിയായിരിക്കുന്നതല്ല.

വീണ്ടും ഫേക്ക് കാസ്റ്റിംഗ് കോള്‍. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരിലാണ് വാട്‌സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയിലേക്ക് അവസരം വാഗ്ദാനം നടക്കുന്നത്. ഈ വ്യാജ പ്രചാരണത്തെക്കുറിച്ചു ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി ഏതോ വ്യക്തി യുഎസ് നമ്ബറില്‍ നിന്നും പെൺകുട്ടികൾക്ക് മെസേജ് അയക്കുന്നുവെന്നു അദ്ദേഹം അറിയിച്ചു. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദി ആയിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്ത സംവിധായകന്‍ വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചു.

ഒമര്‍ ലുലുവിന്റെ പോസ്റ്റ്:

ഫേക്ക് കാസ്റ്റിംഗ് കോള്‍. എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്ബറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്‌സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

@arundhathii_nairr, @soumyamenonofficial തുടങ്ങിയവരുടെ നമ്ബറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദിയായിരിക്കുന്നതല്ല.

https://www.instagram.com/p/CI72gIbHxfe/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button