KeralaMollywoodLatest NewsNewsEntertainment

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു, പിന്നീട് നടന്നത് നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന ചരിത്രം

ഇനി കുറച്ചു നാളുകള്‍ കൂടെ. ജനുവരി 1ന്, പുതുവത്സര ദിനത്തില്‍ ദൃശ്യം 2 ടീസര്‍ നിങ്ങളിലേക്ക്.

മലയാളത്തിന്റെ സൂപ്പർ താരമാണ് മോഹൻലാൽ. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്‌ വമ്ബന്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

താന്‍ അഭിനയിച്ച്‌ സൂപ്പര്‍ഹിറ്റായി മാറിയ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ 2020 ന്യൂഇയര്‍ ദിനത്തില്‍ പുറത്തുവിടുമെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ റീല്‍ കാര്‍ഡിന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച ഒരു കുറിപ്പിലൂടെ മോഹന്‍ലാല്‍ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

കുറിപ്പ് 

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു… പിന്നീട് നടന്നത്, നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന ചരിത്രം.
ദൃശ്യം
ഇന്ന് ഈ ഡിസംബര്‍ 19ന്, നിങ്ങളിലേക്കെത്തിയിട്ട് 7 വര്‍ഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീല്‍ കാര്‍ഡ് കൂടെ, ദൃശ്യം 2 ടീസറിന്റെ
കാത്തിരിക്കാന്‍ ഇനി കുറച്ചു നാളുകള്‍ കൂടെ. ജനുവരി 1ന്, പുതുവത്സര ദിനത്തില്‍ ദൃശ്യം 2 ടീസര്‍ നിങ്ങളിലേക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button