Latest NewsIndiaNews

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരുടെ രോഗ പ്രതിരോധ ശേഷിയെ കുറിച്ച് ഓക്‌സ്ഫഡ്

വാക്സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്

ലണ്ടന്‍ : രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരുടെ രോഗ പ്രതിരോധ ശേഷിയെ കുറിച്ച് റിപ്പോര്‍ട്ടുമായി ഓക്‌സ്ഫഡ് സര്‍വകലാശാല. ഓക്‌സ്ഫഡും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനായ കൊവിഷീല്‍ഡിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കൊവിഷീല്‍ഡ് രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മികച്ച പ്രതിരോധ ശേഷിയുണ്ടെന്ന റിപ്പോര്‍ട്ടാണ് ഓക്‌സ്ഫഡ് സര്‍വകലാശാല പുറത്ത് വിട്ടിരിക്കുന്നത്.

വാക്സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഒരു ഡോസ് പൂര്‍ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടുഡോസ് വാക്സിന്‍ പരീക്ഷിച്ചതായും സര്‍വകലാശാല വ്യക്തമാക്കി. വാക്സിന്‍ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഓക്സ്ഫഡ് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button