Latest NewsNewsInternational

ചൈന ലോകാരോഗ്യ സംഘടനയുടെ അന്വേഷണം തടയുന്നു : യുഎസ്

ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ ബീജിംഗ് തടസ്സപ്പെടുത്തുന്നു

വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര സമൂഹത്തിന് കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തെ കുറിച്ച് ചൈനയില്‍ നിന്ന് സുതാര്യത ആവിശ്യമാണ്. എന്നാല്‍, ചൈനീസ് നഗരമായ വുഹാനില്‍ നിന്നുള്ള മാരകമായ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ ബീജിംഗ് തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് ആരോപിച്ചു.

രോഗം പടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം സംശയാസ്പദമായ വാക്‌സിനുകള്‍ ചൈന പുറത്തിറക്കുന്നുവെന്നും യുഎസ് ആരോപിച്ചു. 17,442,100 കോവിഡ് 19 കേസുകളും 313,000-ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള യു.എസ് ആണ് കോവിഡ് വ്യാപനത്തില്‍ മുന്നില്‍.

”കോവിഡ് 19 മഹാമാരി എത്തി ഒരു വര്‍ഷത്തിനു ശേഷവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും വൈറസിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു” – യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെള്ളിയാഴ്ച പറഞ്ഞു.

സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള അവശ്യ ഡാറ്റകളില്ലാത്ത നിയമ വിരുദ്ധമായി വാക്‌സിനുകള്‍ ചൈന പുറത്തിറക്കുന്നു. രണ്ട് നടപടികളും ചൈനീസ് പൗരന്മാരെയും ലോകത്തെയും അപകടത്തിലാക്കുന്നു. ഒരു ദശലക്ഷത്തിലധികം ജീവന്‍ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും അറിയാന്‍ ലോക രാജ്യങ്ങള്‍ ബീജിംഗിനോട് സുതാര്യതയോടെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടണമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button