KeralaLatest NewsNews

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കൊ​ട്ടി​യം: ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ പി​ന്തു​ട​ർ​െ​ന്ന​ത്തി​യ സം​ഘം ത​ള്ളി​ത്താ​ഴെ​യി​ട്ട​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിലെ ര​ണ്ട് പ്ര​തി​ക​ളെ കൊ​ട്ടി​യം പൊ​ലീ​സും ഷാ​ഡോ സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടിയിരിക്കുന്നു.

മൂ​ന്നാ​മ​തൊ​രാ​ൾ കൂ​ടി പൊ​ലീ​സ് പിടികൂടിയെങ്കിലും ര​ക്ഷ​പ്പെ​ട്ടു. പു​ന്ത​ല​ത്താ​ഴം ച​രു​വി​ള​വീ​ട്ടി​ൽ ആ​ദ​ർ​ശ് (27), പു​ന്ത​ല​ത്താ​ഴം അ​ഞ്ജു ഭ​വ​നി​ൽ അ​രു​ൺ കു​മാ​ർ (21, പേ​പ്പ​ട്ടി അ​രു​ൺ) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലായിരിക്കുന്നത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​ന് വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഡീ​സ​ൻ​റ്മു​ക്കി​ലാ​യി​രു​ന്നു ഞെട്ടിക്കുന്ന സം​ഭ​വം നടന്നിരിക്കുന്നത്.

ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന അ​യ​ത്തി​ൽ തൊ​ടി​വി​ള ക​ല്ലും​പു​റ​ത്തു​വീ​ട്ടി​ൽ സ​മീ​റി​നെ (44) ആ​ണ് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി ഇ​ടി​ച്ചി​ട്ട​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കുകയായിരുന്നു ഉണ്ടായത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ കൊ​ട്ടി​യം എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം എ​സ്.​ഐ സു​ജി​ത് ജി. ​നാ​യ​ർ, ഇ​ര​വി​പു​രം എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ദീ​പു, ഷാ​ഡോ എ​സ്.​ഐ ജ​യ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​വും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button