Latest NewsNewsIndia

കർഷകർക്ക് പിന്തുണയുമായി സമരപന്തലിൽ ചുംബന സമര നായിക രശ്മി

വരുന്നവർക്കൊക്കെ കർഷകർ സ്നേഹത്തോടെ ഭക്ഷണം നൽകുന്നുവെന്ന് രശ്മി

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ചുംബന സമര നായിക രശ്മി ആർ നായർ. പഞ്ചാബ് – ഹരിയാന ബോർഡർ ആയ അമ്പാല എന്ന സ്ഥലത്തെ സമരപന്തലിലാണ് രശ്മി സന്ദർശനം നടത്തിയത്. ഇതിന്‍റെ വീഡിയോ രശ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


‘ലുധിയാനയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന വഴിയിൽ അമ്പാല എന്ന സ്ഥലത്താണുള്ളത്. പഞ്ചാബ് – ഹരിയാന ബോർഡർ ആണിത്. ഡൽഹിയിലേക്ക് കർഷക സമരത്തിന് പോകുന്ന പഞ്ചാബിൽ നിന്നുള്ള എല്ലാവർക്കും പ്രധാനപ്പെട്ട ഒരു ഹൈവേ ആണിത്. സമരത്തിനായി പോകുന്ന എല്ലാവർക്കുമുള്ള ഭക്ഷണങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്. വണ്ടി നിർത്തിയപ്പോൾ ഞങ്ങളേയും ഭക്ഷണം കഴിക്കാൻ സ്നേഹത്തോട് കൂടി നിർബന്ധിച്ചു.’- രശ്മി പറയുന്നു.

Also Read: കർഷകർക്ക് പുതുവർഷ സമ്മാനവുമായി പ്രധാനമന്ത്രി

അതേസമയം, കർഷക സമരം 25 ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ 30 ഓളം കർഷകരാണ് മരണപ്പെട്ടത്. കൊടും മഞ്ഞോ തണുപ്പോ ഒന്നും വകവെയ്ക്കാതെയാണ് കർഷകർ സമരത്തിൽ പങ്കാളികളാകുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന്​ പിൻമാറില്ലെന്ന്​ കർഷകർ ആവർത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button