Latest NewsKeralaNews

പലസ്തീന്‍ ജനതയെ കൊന്നുകൂട്ടുന്ന നെതന്യാഹുവിന്റെ ഇന്ത്യന്‍ പ്രതിരൂപമാണ് മോദി: എളമരം കരീം

കോഴിക്കോട്: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം എംപി. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്ക് എതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മൂത്രം കണ്ണിലൊഴിക്കാൻ തുടങ്ങിയ ശേഷം കാഴ്ച മെച്ചപ്പെട്ടു: അനുഭവം വെളിപ്പെടുത്തി യുവതി

പലസ്തീന്‍ ജനതയെ കൊന്നുകൂട്ടുന്ന നെതന്യാഹുവിന്റെ ഇന്ത്യന്‍ പ്രതിരൂപമാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരെ കൂട്ടക്കൊല ചെയ്യാനുള്ള ശ്രമമാണെന്ന് എളമരം കരീം ആരോപിച്ചു. പഞ്ചാബ് അതിര്‍ത്തിയില്‍ ഹരിയാന പോലീസിന്റെ നടപടിയില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍ കൂടി മരിച്ചിരുന്നു. ബട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിംഗ് ആണ് മരിച്ചത്.

ഖനൗരി അതിര്‍ത്തിയില്‍ മൂന്നും ശംഭു അതിര്‍ത്തിയില്‍ രണ്ടും വീതം കര്‍ഷകരാണ് ഇതുവരെ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button