Latest NewsNewsIndia

ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു ഗുരുദ്വാരയില്‍ പ്രധാനമന്ത്രി എത്തിയത്

ന്യൂഡല്‍ഹി : ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് പ്രധാനമന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു ഗുരുദ്വാരയില്‍ പ്രധാനമന്ത്രി എത്തിയത്. ഗുരുദ്വാര സന്ദര്‍ശനത്തിന് ശേഷം ഇതേ കുറിച്ച് അദ്ദേഹം പഞ്ചാബിയില്‍ ട്വീറ്റ് ചെയ്തിരുന്നു.

” ഇന്ന് രാവിലെ ചരിത്ര പ്രാധാന്യമുള്ള ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ മൃതദേഹം സംസ്‌കരിച്ച അവിടെ പ്രാര്‍ഥിച്ചപ്പോള്‍ അനുഗ്രഹിക്കപ്പെട്ടതായി അനുഭവപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ ഞാനും ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ ദയയില്‍ പ്രചോദിതനാണ് ”- ഗുരുദ്വാര സന്ദര്‍ശനെ കുറിച്ച് പ്രധാനമന്ത്രി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button