Latest NewsNewsIndia

റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ സ​മ്മാ​നമായി 2500 രൂ​പ; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് വേണ്ടി പൊ​ങ്ക​ല്‍ സ​മ്മാ​ന​മാ​യി 2500 രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി അറിയിക്കുകയുണ്ടായി. ജ​നു​വ​രി നാ​ല് മു​ത​ല്‍ തു​ക വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരിക്കുകയാണ്. വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ പൊ​ങ്ക​ല്‍ ആ​ഘോ​ഷി​ക്കാ​നാ​ണ് തു​ക ന​ല്‍​കു​​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

സം​സ്ഥാ​ന​ത്തെ 2.6 കോ​ടി അ​രി കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ പാ​ക്കേ​ജി​ന്‍റെ പ്ര​യോ​ജ​നം ലഭിക്കുന്നതാണ്. പൊ​ങ്ക​ല്‍ ഉ​ത്സ​വ​ത്തി​ന് മു​മ്പ് തു​ക വി​ത​ര​ണം ചെ​യ്യുമെന്നും അദ്ദേഹം പറഞ്ഞു. ജ​നു​വ​രി 14നാ​ണ് പൊ​ങ്ക​ല്‍ ദിവസം. 1000 രൂ​പ ആ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button