Latest NewsUAENewsGulf

ശൈഖ് മുഹമ്മദ് ടിക് ടോക്കില്‍ അരങ്ങേറ്റം കുറിച്ചത് ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഭരണാധികാരികളില്‍ ഒരാളാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം

ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ഔദ്യോഗിക ടിക് ടോക്ക് അക്കൗണ്ട് ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഭരണാധികാരികളില്‍ ഒരാളാണ് അദ്ദേഹം.

സ്വന്തം ശബ്ദം ഉള്‍ക്കൊള്ളുന്ന പ്രചോദനാത്മക വീഡിയോയിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ടിക് ടോക്കില്‍ അരങ്ങേറ്റം കുറിച്ചത്. ദുബായ് ഭരണാധികാരി തന്റെ 50 വര്‍ഷത്തെ പൊതു സേവന യാത്രയും നേതൃത്വത്തിലും മാനേജ്‌മെന്റിലും ഉള്‍ക്കാഴ്ച നല്‍കുകയും യുവാക്കളെ അവരുടെ സമൂഹത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വീഡിയോകള്‍ ടിക് ടോക്കിലൂടെ പങ്കുവെയ്ക്കും.

ജനങ്ങള്‍ എവിടെയാണോ അവിടെ നില്‍ക്കാനാണ് തങ്ങള്‍ക്ക് ആഗ്രഹമെന്നും ടിക് ടോക്കിന് 800 ദശലക്ഷം ഫോളോവേഴ്‌സുണ്ടെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് ഏറ്റെടുത്തത്. @hhshkmohd എന്ന പേരിലാണ് ടിക് ടോക്ക് അക്കൗണ്ടുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം 22.6 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ലോക നേതാക്കളില്‍ ഒരാളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button