Latest NewsNewsIndia

വാക്സിൻ ജനുവരിയിൽ വിതരണം ചെയ്യാൻ സാധിക്കും ,​ പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരിയിലെ ഏതെങ്കിലും ആഴ്ചയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയിട്ടുണ്ട്. 1,45,477 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതിനോടകം ജീവന്‍ നഷ്ടമായത്. ഇതിനോടകം 95,80,402 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 3,05,344 സജീവ കേസുകളാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button