Latest NewsIndia

മലയാളി ദമ്പ​തി​ക​ളു​ടെ​ ​മ​ക​നെ​ ​രക്ഷപ്പെടുത്താന്‍ കര്‍ണാടക പൊലീസ് നടത്തിയത് സർജിക്കൽ സ്ട്രൈക്ക്

​മം​ഗ​ളു​രു​ ​ബ​​​ല്‍​ത്ത​​​ങ്ങാ​​​ടി​​​ ​ഉ​​​ജി​​​രെ​​​യി​​​ല്‍​ ​മ​​​ല​​​യാ​​​ളി​ ​ബി​​​സി​​​ന​​​സു​​​കാ​​​രും​ ​ക​ണ്ണൂ​ര്‍​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​ബി​ജോ​യ് ​അ​റ​യ്ക​ലി​ന്റെ​യും​ ​ശാ​രി​ത​യു​ടെ​യും​ ​എ​ട്ടു​വ​യ​സു​ള്ള​ ​മ​ക​ന്‍​ ​അ​നു​ഭ​വി​നെ​യാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ​

മം​​​ഗ​​​ളൂ​​​രു​:​ ക​ണ്ണൂ​ര്‍​ ​സ്വ​ദേ​ശി​ക​ളും​ ​ബി​സി​ന​സു​കാ​രു​മാ​യ​ ​ദമ്പ​തി​ക​ളു​ടെ​ ​മ​ക​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യി​ ​മോ​ച​ന​ ​ദ്ര​വ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സം​ഘ​ത്തെ​ ​ഇ​രു​ട്ടി​ന്റെ​ ​മ​റ​വി​ല്‍​ ​മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ലൂ​ടെ​ ​ക​ര്‍​ണാ​ട​ക​ ​പൊ​ലീ​സ് ​കീ​ഴ​ട​ക്കി.​ ഏ​ഴം​ഗ​ ​സം​ഘ​ത്തെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മം​ഗ​ളു​രു​ ​ബ​​​ല്‍​ത്ത​​​ങ്ങാ​​​ടി​​​ ​ഉ​​​ജി​​​രെ​​​യി​​​ല്‍​ ​മ​​​ല​​​യാ​​​ളി​ ​ബി​​​സി​​​ന​​​സു​​​കാ​​​രും​ ​ക​ണ്ണൂ​ര്‍​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​ബി​ജോ​യ് ​അ​റ​യ്ക​ലി​ന്റെ​യും​ ​ശാ​രി​ത​യു​ടെ​യും​ ​എ​ട്ടു​വ​യ​സു​ള്ള​ ​മ​ക​ന്‍​ ​അ​നു​ഭ​വി​നെ​യാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ​

ഉ​​​ജി​​​രെ​​​യി​​​ലെ​ ​വീ​​​ടി​​​നു​ ​മു​​​ന്നി​​ല്‍ ബി​ജോ​യി​യു​ടെ​ ​പി​താ​വ് ശി​​​വ​​​ന്‍​ ​നോ​ക്കി​നി​ല്‍​ക്കേ​യാ​ണ് ​ബം​ഗ്ളൂ​രു​ ​ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​ ​വെ​​​ള്ള​ ​ഇ​​​ന്‍​​​ഡി​​​ക്ക​ ​കാ​​​റി​​​ലെ​​​ത്തി​​​യ​ ​സം​​​ഘം​ ​റോ​ഡ​രി​കി​ല്‍​ ​നി​ന്ന് ​കു​​​ട്ടി​​​യെ​ ​ത​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കു​ട്ടി​യെ​ ​ശ​നി​യാ​ഴ്ച​ ​പു​ല​ര്‍​ച്ചെ​യാ​ണ് ​ഒ​രു​ ​പോ​റ​ല്‍​പോ​ലും​ ​ഏ​ല്ക്കാ​തെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ ​ബം​​​ഗ​​​ളൂ​​​രു​ ​ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ​സി​​​റ്റി​​​യി​​​ലെ​ ​കോ​​​മ​​​ള്‍,​ ​ഇ​​​യാ​​​ളു​​​ടെ​ ​സു​​​ഹൃ​​​ത്ത് ​മ​​​ഹേ​​​ഷ്,​ ​മാ​​​ണ്ഡ്യ​ ​സ്വ​​​ദേ​​​ശി​ ​ഗം​​​ഗാ​​​ധ​​​ര്‍,​ ​കു​​​ട്ടി​​​യെ​ ​ഒ​​​ളി​​​പ്പി​​​ച്ച​ ​​​ ​വീ​​​ടി​​​ന്റെ​ ​ഉ​​​ട​​​മ​ ​മ​​​ഞ്ജു​​​നാ​​​ഥ് ​എ​​​ന്നി​​​വ​​​രും​ ​പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​ള്‍​ ​വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത​ ​മൂ​​​ന്നു​ ​പേ​​​രു​​​മാ​​​ണ് ​അ​​​റ​​​സ്റ്റി​​​ലാ​യ​ത്.

കു​ട്ടി​യെ​ ​കോ​​​ലാ​​​ര്‍​ ​ജി​​​ല്ല​​​യി​​​ലെ​ ​ഉ​​​ള്‍​പ്ര​​​ദേ​​​ശ​​​ത്തെ​ ​വീ​​​ട്ടി​​​ല്‍​ ​ഒ​​​ളി​​​പ്പി​​​ച്ച​ശേ​ഷം​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​അ​നു​ഭ​വി​ന്റെ​ ​അ​മ്മ​ ​ശാ​​​രി​​​ത​​​യെ​ ​ഫോ​​​ണി​​​ല്‍​ ​വി​​​ളി​​​ച്ച്‌ 17​ ​കോ​​​ടി​ ​രൂ​​​പ​ ​മോ​​​ച​​​ന​​​ദ്ര​​​വ്യ​​​മാ​​​യി​ ​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​ ​ഹാ​ര്‍​ഡു​വെ​യ​ര്‍​ബി​സി​ന​സു​കാ​ര​നാ​ണ്പി​താ​വ്ബി​ജോ​യ്. ബ​​​ല്‍​​​ത്ത​​​ങ്ങാ​​​ടി​ ​പൊ​​​ലീ​​​സ് ​അ​​​ന്വേ​​​ഷ​​​ണം​ ​തു​​​ട​​​ര​വേ,​ ​സം​​​ഘാം​​​ഗം​ ​ശാ​​​രി​​​ത​​​യെ​ ​വീ​​​ണ്ടും​ ​വി​​​ളി​​​ച്ച്‌ ​മോ​​​ച​​​ന​​​ദ്ര​​​വ്യം​ 100​ ​ബി​​​റ്റ്കോ​​​യി​​​നാ​യി​ ​ന​ല്‍​കാ​ന്‍​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പി​​​ന്നീ​​​ട് ​അ​​​ത് 20​ ​ആ​​​യി​ ​കു​​​റ​​​ച്ചു. പ​ണ​മാ​യി​ ​ന​ല്‍​കു​ന്നെ​ങ്കി​ല്‍​ ​പ​​​ത്തു​​​കോ​​​ടി​ ​മ​​​തി​​​യെ​​​ന്നും​ ​പ​​​റ​​​ഞ്ഞു.​ ​പി​​​ന്നീ​​​ട് ​വി​​​ളി​​​ച്ച്‌ 25​ ​ല​​​ക്ഷം​ ​രൂ​​​പ​​​ ​അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി​ ​എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​യി.

read also: ‘കുറ്റകൃത്യത്തിലൂടെ 14 കോടിയിലധികം രൂപയുടെ സമ്പാദ്യം’; ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഇ​​​തി​​​നി​​​ടെ​ ​ഫോ​ണ്‍​ ​ലൊ​​​ക്കേ​​​ഷ​​​ന്‍​ ​കോ​​​ലാ​​​ര്‍​ ​ജി​​​ല്ല​​​യി​​​ലാ​​​ണെ​​​ന്ന് ​പൊ​​​ലീ​​​സ് ​ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.​കു​​​ട്ടി​​​യു​​​ടെ​ ​സു​​​ര​​​ക്ഷി​​​ത​​​ത്വം​ ​മു​​​ന്‍​നി​​​റു​​​ത്തി​ ​കോ​​​ലാ​​​ര്‍​ ​പൊ​​​ലീ​​​സി​​​ന്റെ​ ​സ​​​ഹാ​​​യ​​​ത്തോ​​​ടെ​ ​വീ​​​ട് ​ക​​​ണ്ടെ​​​ത്തി​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സം​​​ഘം​ ​ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​യി​​​രി​ക്കേ​ ​ശ​നി​യാ​ഴ്ച​ ​പു​​​ല​​​ര്‍​​​ച്ചെ​ ​കെ​ട്ടു​റ​പ്പി​ല്ലാ​ത്ത​ ​വീ​ടു​വ​ള​ഞ്ഞ് ​പൊ​​​ലീ​​​സ് ​ഇ​​​ര​​​ച്ചു​​​ക​​​യ​റു​ക​യാ​യി​രു​ന്നു.

​മാ​​​ലൂ​​​ര്‍​ ​താ​​​ലൂ​​​ക്കി​​​ലെ​ ​കൂ​​​ര്‍​മ​​​ഹൊ​​​സ​​​ഹ​​​ള്ളി​ ​എ​​​ന്ന​ ​ഗ്രാ​​​മ​​​ത്തി​​​ലെ​ ​വീ​​​ടാ​​​യി​​​രു​​​ന്നു​ ​ഇ​​​ത്.ദ​​​ക്ഷി​​​ണ​​​ ​ക​​​ന്ന​​​ഡ​ ​ജി​​​ല്ലാ​ ​പൊ​​​ലീ​​​സ് ​മേ​​​ധാ​​​വി​ ​ബി.​​​എ​​​ല്‍.​ ​ല​​​ക്ഷ്മി​​​പ്ര​​​സാ​​​ദും​ ​കോ​​​ലാ​​​ര്‍​ ​ജി​​​ല്ലാ​ ​പൊ​​​ലീ​​​സ് ​മേ​​​ധാ​​​വി​ ​കാ​​​ര്‍​​​ത്തി​​​ക് ​റെ​​​ഡ്ഡി​​​യും​ ​ഓ​​​പ്പ​​​റേ​​​ഷ​​​ന് ​നേ​​​തൃ​​​ത്വം​ ​ന​​​ല്‍​​​കി.​ ​കു​​​ട്ടി​​​യെ​ ​കു​​​ടും​​​ബ​ത്തി​ന് ​കൈ​​​മാ​​​റി. ബി​ജാേ​യു​ടെ​ ​ബി​സി​ന​സ് ​അ​റി​യാ​വു​ന്ന​വ​ര്‍​ ​ആ​യി​രി​ക്കാം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ​പി​ന്നി​ലെ​ന്നു​ ​ക​രു​തു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button