COVID 19Latest NewsNewsInternational

അ​തി​വേ​ഗം പ​ട​രു​ന്ന കോവിഡ്; യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി

ല​ണ്ട​ൻ: യു​കെ‍​യി​ൽ അ​തി​വേ​ഗം പ​ട​രു​ന്ന ജനിതക മാറ്റം സംഭവിച്ച കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തിയിരിക്കുന്നു. അ​യ​ർ​ല​ൻ​ഡ്, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, നെ​ത​ർ​ല​ൻ​ഡ്സ്, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളെ​ല്ലാം യു​കെ​യി​ൽ​ നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സ് നി​ർ​ത്തി​വച്ചിരിക്കുന്നത്.

കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ യോ​ഗം ചേ​രുകയാണ്. യു​കെ​യി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

ജ​നു​വ​രി ഒ​ന്നു​വ​രെ യു​കെ​യി​ൽ നി​ന്നു​ള്ള എ​ല്ലാ യാ​ത്രാ വി​മാ​ന​ങ്ങ​ളും നി​രോ​ധി​ച്ച​താ​യി നെ​ത​ർ​ല​ൻ​ഡ്സ് അ​റി​യി​ച്ചു. ച​ര​ക്കു ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ യു​കെ​യി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ഫ്രാ​ൻ​സ് നി​ർ​ത്തി​വ​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button