KeralaLatest NewsNews

ബിജെപി മെമ്പര്‍ പ്രതിഷേധിച്ചു ; സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനം ആലപിച്ചു

ബിജെപി മെമ്പര്‍ വേലുക്കുട്ടന്‍ ചോദ്യം ചെയ്യുകയായിരുന്നു

മൂലമറ്റം : സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ ബിജെപി മെമ്പര്‍ പ്രതിഷേധിച്ചു. അറക്കുളം പഞ്ചായത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിക്കാതിരുന്നത്. ഇത് ബിജെപി മെമ്പര്‍ വേലുക്കുട്ടന്‍ ചോദ്യം ചെയ്യുകയായിരുന്നു.

സര്‍ക്കാര്‍ ചടങ്ങുകള്‍ അവസാനിക്കുന്നത് ദേശീയഗാനം ആലപിച്ചായിരിക്കണം എന്നാണ് കീഴ്‌വഴക്കം. ഇതാണ് ലംഘിക്കപ്പെട്ടത്. ഇതോടെ വേലുക്കുട്ടന്‍ ഇതേ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ദേശീയ ഗാനം ആവശ്യമില്ല എന്ന നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ചടങ്ങ് ദേശീയഗാനം ആലപിച്ചാണ് അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button