KeralaLatest NewsNewsCrime

മദ്യപിച്ചെത്തി മകളെ ചെരിപ്പുകൊണ്ട് അടിച്ച് അബോധാവസ്ഥയിലാക്കി; പിതാവ് അറസ്റ്റില്‍

കടയ്ക്കാവൂര്‍ : മദ്യപിച്ചെത്തി 7 വയസുകാരിയായ മകളെ ഉപദ്രവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റില്‍.  ചിറയിന്‍കീഴ് മണ്ണാത്തിമൂല വടക്കേവീട്ടില്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന രാജേഷ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ തിരുവോണ ദിവസം തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു.

മദ്യപിച്ചെത്തിയ ഇയാൾ കുട്ടിയെ ചെരിപ്പുകൊണ്ട് കാലിലും കാരണത്തും അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതേസമയം കവിളത്ത് അടി കിട്ടിയതോടെ കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് അയൽവാസിയും ബന്ധുവുമായ സ്ത്രീയും ചേർന്നാണ് കുട്ടിയെ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതരാണ് ചൈല്‍ഡ് ലൈനിലും കടയ്ക്കാവൂര്‍ പോലീസിലും വിവരം അറിയിച്ചത്. ദിവസവും മദ്യപിച്ചെത്തുന്ന രാജേഷ് കുട്ടികളെ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന് പരിക്കേറ്റ കുട്ടി പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കടയ്ക്കാവൂരില്‍ മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന കുട്ടികളുടെ അമ്മയെ കടയ്ക്കാവൂര്‍ എസ്.ഐ വിനോദ് വിക്രമാദിത്യന്‍ കൂട്ടിക്കൊണ്ട് വരികയും കുട്ടികളെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button