KeralaLatest NewsNews

തലസ്ഥാനത്ത് ജപ്തി നടപടിക്കിടെ ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ​ഗൃഹനാഥൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തി. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജനാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്. കോടതിയിൽ നിന്നും ഉദ്യോ​ഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹ​ത്യ ശ്രമം നടന്നിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തീ കൊളുത്തുന്നത് തടുക്കാൻ ശ്രമിച്ച രാജൻ്റെ ഭാര്യ അമ്പിളിക്കും, ഗ്രേഡ് എസ് ഐ അനിൽ കുമാറിനും പൊള്ളലേറ്റിട്ടുണ്ട്. തർക്കഭൂമിയിൽ ഷെഡ‍് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button