News

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയെ കുറ്റപ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

റിപ്പോര്‍ട്ട് ശരിയല്ലെന്ന് മന്ത്രിയും കുടുംബാംഗങ്ങളും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയെ കുറ്റപ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ട് ശരിയല്ലെന്ന് മന്ത്രിയും കുടുംബാംഗങ്ങളും രംഗത്ത് വന്നു.
. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്ന സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിയുടെ പത്നിയും രണ്ടു വനിതകളും ദര്‍ശനം നടത്തിയെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പലതും തെറ്റാണ് . ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കടുത്ത അതൃപ്തിയിലാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് ഹൈക്കോടതിയില്‍ കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്.

Read Also : ഇന്ത്യയെ ഭീതിയിലാഴ്ത്തി ലണ്ടനില്‍ നിന്ന് എത്തിയവര്‍ക്ക് പ്രസരണ ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

നവംബര്‍ 24-ന് വൈകീട്ട് ദേവസ്വം മന്ത്രിയുടെ ഭാര്യയും മറ്റുരണ്ട് വനിതകളും ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. വാതില്‍മാടത്തിന് മുന്നില്‍നിന്ന് ഇവര്‍ ദര്‍ശനം നടത്തി. 25-ന് രാവിലെ ഏഴിന് ക്ഷേത്രത്തിലെത്തിയപ്പോള്‍ ദേവസ്വം ചെയര്‍മാനും രണ്ടു മെമ്പര്‍മാരും ക്ഷേത്രത്തിലുണ്ടായിരുന്നു. ദേവസ്വം കമ്മിഷണറും ഭാര്യയും അപ്പോള്‍ നാലമ്പലത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരോട് മന്ത്രിപത്നി നാലമ്പലത്തില്‍ കയറാനും നിര്‍മ്മാല്യം തൊഴാനും അനുമതി തേടിയെന്നും ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രി കുടുംബം പറയുന്നു. ചെര്‍മാന്‍ അവരോട് ക്ഷേത്രത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നതാണ് വസ്തുത എന്ന് അവര്‍ വെളിപ്പെടുത്തി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രിപത്നിക്കും കൂട്ടര്‍ക്കും സുഖദര്‍ശനം ഒരുക്കിയത് ഗുരുവായൂര്‍ ദേവസ്വത്തിലെ ഉന്നതന്‍ നേരിട്ടെത്തിയാണെന്ന് അവര്‍ പറയുന്നു. നാലമ്പലത്തിലേക്ക് ഭക്തര്‍ക്കുള്ള ദര്‍ശന നിയന്ത്രണ നിയമങ്ങള്‍ മറികടന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്‌നി സുലേഖ സുരേന്ദ്രനും മരുമകള്‍ക്കും ദര്‍ശന സൗകര്യമൊരുക്കികൊടുത്തത് ചെയര്‍മാന്‍ തന്നെയായിരുന്നു

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button