COVID 19Latest NewsNewsIndia

യുകെയില്‍ നിന്നും ഇന്ത്യയിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ്

കൊല്‍ക്കത്ത: യുകെയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഐസൊലേഷനിലാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. യുകെയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി എടുത്തിരിക്കുന്നത്.

വിമാനത്തില്‍ 222 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച രണ്ട് യാത്രക്കാര്‍ക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം, കഴിഞ്ഞ ദിവസം മുതല്‍ ഡിസംബര്‍ 31 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യ റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button