Latest NewsIndiaNews

മമത സർക്കാരിന് പൂട്ടിടാനൊരുങ്ങി ബിജെപി; തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി കൂടുതൽ ദേശീയ നേതാക്കളും മന്ത്രിമാരും എത്തും

ന്യൂഡൽഹി :പശ്ചിമ ബംഗാളിൽ മമത ഭരണത്തിന് പൂട്ടിടാനൊരുങ്ങി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്കും പുറമേ കൂടുതൽ ദേശീയ നേതാക്കളെയും മന്ത്രിമാരെയും ബംഗാളിൽ എത്തും.

ബംഗാളിലെ മുതിർന്ന ബിജെപി നേതാക്കളാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സംസ്ഥാനത്ത് സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി അമിത് ഷായുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത മാസം അമിത് ഷാ വീണ്ടും സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് കൂടുതൽ ദേശീയ നേതാക്കളെ എത്തിക്കാനുള്ള ആലോചനകൾ നടക്കുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗാളിലെ മുതിർന്ന നേതാക്കളിൽ ഒരാൾ പ്രതികരിച്ചു. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മറ്റ് ദേശീയ നേതാക്കളും, കേന്ദ്ര മന്ത്രിമാരും പ്രചാരണത്തിനായി സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button