Latest NewsNewsIndia

രാസവള ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 2 മരണം

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി.

ലഖ്‌നോ: രാസവള ഫാക്ടറിയിലുണ്ടായ അമോണിയ വാതകചോര്‍ച്ചയെത്തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. നിരവധി പേര്‍ രോഗികളായി ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച വൈകീട്ടോടെ ഉത്തര്‍പ്രദേശ് ഫുള്‍പൂരിലെ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ- ഓപറേറ്റീവ് ലിമിറ്റഡ് (ഐഎഫ്‌എഫ്‌സിഒ) പ്ലാന്റിലാണ് അമോണിയ വാതകം ചോര്‍ന്ന് അപകടമുണ്ടായത്.

Read Also: കോഴിക്കോട് ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു

എന്നാൽ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ വാതകച്ചോര്‍ത്ത നിയന്ത്രണവിധേയമാണ്. ചോര്‍ച്ചയുണ്ടാവാനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button