COVID 19KeralaLatest NewsIndiaNewsInternational

‘സർവ്വവ്യാപിയായി ‘ വൈറസ്, മരുഭൂഖണ്ഡമായ അൻ്റാർട്ടിക്കയിലും കൊറോണ

ജനിതകമാറ്റം സംഭവിക്കുന്ന വൈറസിൻ്റെ പുതിയ വകഭേദങ്ങളെപ്പറ്റി ഭീതി ഉയരുന്ന സാഹചര്യത്തിലാണ് ധ്രുവപ്രദേശമായ അൻ്റാർട്ടിക്കയിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരിക്കുന്നത്.

സാൻ്റിയാഗോ : ലോകത്താകെ ഭീക്ഷണി വിതച്ച മഹാമാരി ഒടുവിൽ മരുഭൂഖണ്ഡമായ അൻ്റാർട്ടിയിലും റിപ്പോർട്ട് ചെയ്തു. ഭൂമിയിൽ ഇതുവരെ കൊറോണ വൈറസിന് സാന്നിധ്യമറിയിക്കാൻ കഴിയാതിരുന്ന അതിശൈത്യ പ്രദേശമായ അൻ്റാർട്ടിക്കക്ക് ഇതോടെ കോവിഡ് ഇല്ലാത്ത ഏക വൻകര എന്ന വിശേഷണം നഷ്ടമായി. ജനിതകമാറ്റം സംഭവിക്കുന്ന വൈറസിൻ്റെ പുതിയ വകഭേദങ്ങളെപ്പറ്റി ഭീതി ഉയരുന്ന സാഹചര്യത്തിലാണ് ധ്രുവപ്രദേശമായ അൻ്റാർട്ടിക്കയിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരിക്കുന്നത്.

Also related: കോവിഡ് വകഭേദം ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് മാര്‍ഗരേഖയുമായി കേന്ദ്രം

ചിലെ റിസർച്ച് ബേസായ ജനറൽ ബർണാഡോ ഓ ഹിഗ്വിൻസ് റിക്വൽമി ഗവേഷണ കേന്ദ്രത്തിലെ 26 സൈനികർക്കും 10 അറ്റകുറ്റപണി നടത്തുന്ന ജീവനക്കാർക്കുമാണ് രോഗം സ്ഥിതീകരിച്ചത്. രോഗം ബാധിച്ചവരെ ചിലയിലെ പുന്ത അരീനയിലേക്ക് മാറ്റി താമസിപ്പിച്ചു. റിസർച്ച് ബേസിന് സഹായങ്ങൾ നൽകിക്കൊണ്ടിരുന്ന കപ്പലിനെ മൂന്ന് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Also related: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതർ കേരളത്തില്‍ : കണക്കുകൾ പുറത്ത്

കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യയുടെ റിസർച്ച് ബേസുകളായ മൈത്രി, ഭാരതി എന്നിവയടക്കം അൻ്റാർട്ടിക്കയിലെ പ്രധാന ഗവേഷണപദ്ധതികളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button