KeralaLatest NewsIndia

മോദിയെ താഴെയിറക്കുന്നത് വരെ വിശ്രമമില്ലെന്ന് ശപഥം ചെയ്ത് പോയ കുഞ്ഞാലിക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

എംഎൽഎ സ്ഥാനം രാജിവെച്ചു ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് സംസ്ഥാന ഭരണം യുഡിഎഫിന് നഷ്ടമായപ്പോളാണ്.

മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിനെ വ്യത്യസ്തമായ രീതിയിൽ ട്രോളന്മാർ കൈകാര്യം ചെയ്യുകയാണ്. എംഎൽഎ സ്ഥാനം രാജിവെച്ചു ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് സംസ്ഥാന ഭരണം യുഡിഎഫിന് നഷ്ടമായപ്പോളാണ്.

അന്ന് രാജി വെക്കുമ്പോൾ നടത്തിയ പ്രസ്താവനകളുടെ സ്ക്രീന്ഷോട് ഉപയോഗിച്ചാണ് ട്രോളന്മാർ കുഞ്ഞാലിക്കുട്ടിയെ പരിഹസിക്കുന്നത്. അന്ന് മോദിയെ താഴെയിറക്കും എന്ന ഉഗ്ര ശപഥമായിരുന്നു കുഞ്ഞാലിക്കുട്ടിയുടേത്. ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ കീഴിൽ മന്ത്രിസ്ഥാനം അലങ്കരിക്കാമെന്ന വിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റ് ഇലക്ഷനിൽ മത്സരിച്ചത്.

എന്നാൽ കോൺഗ്രസിന്റെയും യുപിഎ യുടെയും ദയനീയ പരാജയം കുഞ്ഞാലിക്കുട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോൾ സംസ്ഥാനത്തു വീണ്ടും ഇലക്ഷൻ അടുത്തപ്പോൾ പാർലമെന്റ് സ്ഥാനം രാജിവെച്ചു വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് കുഞ്ഞാപ്പ. എന്നാൽ ഇതിനെ അധികമാരും പിന്തുണയ്ക്കുന്നില്ലെന്നതാണ് വാസ്തവം. യൂത്ത് ലീഗ് പോലും ഇതിനെതിരെ രംഗത്തെത്തി.

കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം അപ്രതീക്ഷിതാണെന്നും പുനഃപരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ നേതാവ്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുയീന്‍ അലി ശിഹാബ് തങ്ങളാണ് ഇക്കാര്യം തുറന്നടിച്ചത്. ലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് ഇദ്ദേഹം.

രാജി തീരുമാനം ലീഗ് പ്രഖ്യാപിച്ചതോടെ നേതാക്കള്‍ക്കും അണികള്‍ക്കും ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മറുപടി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ഈ തീരുമാനമെത്തിച്ചത്. തീരുമാനം പുനഃപരിശോധിക്കുകയും എല്ലാവര്‍ക്കും സ്വീകാര്യമായത് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button