Latest NewsKeralaIndia

കേരളം സന്ദർശിക്കുന്ന ആർഎസ്എസ് തലവൻ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തും

ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർസംഘ്ചാലകിൻ്റെ സന്ദർശനം.

തിരുവനന്തപുരം: ആർഎസ്എസിൻ്റെ പ്രസിദ്ധീകരണമായ കേസരി ആരംഭിക്കുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെത്തുന്ന ആർഎസ്എസ് തലവൻ മോഹഭാഗവത് ഡിസംബർ 31ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസംബര്‍ 29 ന് കോഴിക്കോട് എത്തുന്ന സർസംഘചാലക് 31 ന് തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി ഗവർണറെ കാണും.

Also Related: 2021ലെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ​ഗായകൻ എംആർ വീരമണി രാജുവിന്

ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർസംഘ്ചാലകിൻ്റെ സന്ദർശനം.എന്നാൽ ആർഎസ്എസ് സർസംഘചാലക് ഓരോ സ്ഥലത്തും പോകുമ്പോൾ അവിടെ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിക്കാറുണ്ട്. അതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ചതാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച്ച എന്നാണ് ആർഎസ്എസ് വിശദീകരണം.

Also Related: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരത്ത് 30 ന് നടക്കുന്ന ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗമായ 41 പേർ പങ്കെടുക്കുന്ന പ്രാന്തിയ കാര്യകാരി പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഗവർണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം സി.വി. ആനന്ദബോസിനെപ്പോലെ പ്രധാനപ്പെട്ട വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 31 ന് രാത്രിയിൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം നാഗ്പൂരിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button