Latest NewsNewsOman

ഒമാനില്‍ റദ്ദാക്കിയത് മുന്നൂറിലേറെ വിമാനങ്ങള്‍

മസ്‌കറ്റ്: കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിനായി കര,വ്യോമ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ മുന്നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നു. ഇതില്‍ 148 വിമാന സര്‍വീസുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നതും 159 എണ്ണം ഒമാനില്‍ നിന്ന് പുറപ്പെടുന്നവയുമാണ്.

ഒമാനിലെ ആഭ്യന്ത വിമാന സര്‍വീസുകള്‍ ഇതുവരെയും റദ്ദാക്കിയിട്ടില്ല. ഒമാന്‍ എയറില്‍ ഈ കാലയളവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യുന്നതിനായി ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. അതത് രാജ്യങ്ങളിലെ കോള്‍ സെന്ററുകളിലാണ് ബുക്കിങ് മാറ്റാന്‍ സമീപിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button