Latest NewsNewsIndia

സഭാതർക്കം : പ്രധാനമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷ നല്‍കുന്നുവെന്ന് യാക്കോബായ സഭ

കൊച്ചി: സഭാതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് യാക്കോബായ സഭ. പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്ക് കോടതികളില്‍ നിന്ന് നീതി ലഭിച്ചില്ല. ഇടത് വലത് സര്‍ക്കാരുകളുമായും പലവട്ടം ചര്‍ച്ചകള്‍ നടന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്‌ന പരിഹാരത്തിന് വഴിതെളിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

Read Also : പോലീസുകാർക്കിടയിലേക്ക് ട്രാക്ടർ ഇടിച്ചുകയറ്റി കർഷകർ ; വീഡിയോ കാണാം

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭയ്ക്ക് തൊട്ടുകൂടായ്മയില്ല. സഭയെ സഹായിക്കുന്നവരെ പിന്തുണയ്ക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണച്ചിരുന്നുവെന്ന വിലയിരുത്തലും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ശരിവെച്ചു. പളളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെങ്കിലും പരിഹാരമാകാത്ത സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നത്. ഈ മാസം 29ന് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button