KeralaLatest NewsNews

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഔഫിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. നാല് പ്രതികളും പിടിയിൽ. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. അബ്ദുൽ റഹ്മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Also Read: കോവിഡ് വാക്‌സിനേഷന് മുന്നോടിയായി നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ഔഫിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തതായും കാസര്‍കോട് എസ്.പി ഡി.ശിൽപ അറിയിച്ചു. ഇതോടെ, കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. സംഭവസമയം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന അബ്ദുൾ റഹ്മാനെ നെഞ്ചിൽ കുത്തി വീഴ്ത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചു.

നെഞ്ചിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് ഹൃദയ ധമനി തകർന്നാണ് റഹ്മാന്റെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കുത്തേറ്റ റഹ്മാൻ സംഭവ സ്ഥലത്തു തന്നെ ചോര വാർന്ന് മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button