CricketLatest NewsNewsIndiaSports

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പുറത്ത്

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പട്ടിക പുറത്ത് വിട്ട് ബി സി സി ഐ. പട്ടികയിൽ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മറികടന്ന് പേസര്‍ ജസപ്രീത് ബുംറ.

Read Also : ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം: രണ്ട് പേർ കൂടി അറസ്റ്റിൽ

ഈ വര്‍ഷം തുടക്കത്തില്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന ബുംറയ്ക്ക് 2020ല്‍ പ്രതിഫലമായി ലഭിച്ചത് 1.38 കോടി രൂപയാണ്. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ കൂടി കളിച്ചിരുന്നെങ്കില്‍ വിരാട് കോഹ്ലിക്ക് ബുംറയെ മറികടന്ന് പട്ടികയില്‍ മുന്നിലെത്താമായിരുന്നു.

ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷമാണ് ബുംറയ്ക്ക് ലഭിക്കുന്നത്. ഏകദിന മത്സരങ്ങള്‍ക്ക് ആറ് ലക്ഷവും. ടി 20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് എല്ലാ കളിക്കാര്‍ക്കും ലഭിക്കുന്നത്. വാര്‍ഷിക കരാര്‍ തുക കൂടാതെ മത്സരങ്ങളില്‍ നിന്ന് ബുംറ ഈ വര്‍ഷം നേടിയത് 1.38 കോടി രൂപയാണ്. –

ഈ വര്‍ഷം മൂന്ന് ടെസ്റ്റുകളും 9 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളുമാണ് കോഹ്ലി കളിച്ചത്. ഈ വര്‍ഷം നേടിയത് 1.29 കോടി രൂപയും. ഇന്ന് ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് കൂടി കളിച്ചിരുന്നെങ്കില്‍ കോഹ്ലി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി തുടര്‍ന്നേനെ.

ഈ വര്‍ഷം ജഡേജയ്ക്ക് പ്രതിഫലമായി ലഭിച്ചത് 96 ലക്ഷം രൂപയാണ്. രണ്ട് ടെസ്റ്റുകളും 9 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളുമാണ് ജഡേജ ഈ വര്‍ഷം കളിച്ചത്. പരിക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടി 20 മത്സരങ്ങളില്‍ പുറത്തിരുന്നിരുന്നില്ലെങ്കില്‍ ഒരു കോടി കടക്കുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശർമ്മയ്ക്ക് ആദ്യ അഞ്ച് സ്ഥാനത്ത് ഇടംനേടാനായില്ല എന്നതാണ് കൗതുകകരം. പരിക്കിനെ തുടര്‍ന്ന് ഒട്ടേറെ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നതാണ് ഹിറ്റ്മാന് തിരിച്ചടിയായത്. മൂന്ന് ഏകദിനങ്ങളും 4 ടി20 മത്സരങ്ങളും മാത്രമാണ് ഈ വര്‍ഷം കളിക്കാനായത്. 30 ലക്ഷം രൂപ മാത്രമാണ് ഈ വര്‍ഷം രോഹിതിന് പ്രതിഫലമായി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button