News

ദുബായില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ദുബായ് : ദുബായില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . മുനിസിപ്പല്‍ ഇറിഗേഷന്‍ പൈപ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദുബായ് അല്‍ ഹദിഖ സ്ട്രീറ്റ് അടച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍ വസ്ല് സ്ട്രീറ്റിലേക്കുള്ള റോഡ് ഗതാഗതം ഇതുവഴി തടസപ്പെടുമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഷെയ്ഖ് സായിദ് റോഡില്‍ നിന്നുള്ള ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ വസ്ല് സ്ട്രീറ്റ് വരെയാണ് റോഡ് അടച്ചത്.

അബുദാബിയില്‍ നിന്നും ജബല്‍ അലിയില്‍ നിന്നു വരുന്നവര്‍ അല്‍ മനാറ, ഉമ്മുല്‍ ശരീഫ് സ്ട്രീറ്റുകളും ട്രേഡ് സെന്റര്‍ ഭാഗത്ത് നിന്ന് യാത്ര ചെയ്യുന്നവര്‍ അല്‍ സഫ, ഉമ്മു അമാറ സ്ട്രീറ്റുകളും ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button