Latest NewsNewsIndia

അതിർത്തി കടന്നെത്തുന്ന തീവ്രവാദത്തിൻ്റെ പുതുവഴികൾ; ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളും നുഴഞ്ഞ് കയറാൻ ഉപയോഗിക്കുന്നു

ഈ വർഷം പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള നുഴഞ്ഞ്കയറ്റം വർദ്ധിച്ചതായും ബിഎസ്എഫിൻ്റെ റിപ്പോർട്ടിൽ പറയുന്നു

ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ഭീകരവാദി ഗുജറാത്ത് ,രാജസ്ഥാൻ അതിർത്തികൾ ഉപയോഗിക്കുന്നതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സിൻ്റെ റിപ്പോർട്ട്. ഈ വർഷം പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള നുഴഞ്ഞ്കയറ്റം വർദ്ധിച്ചതായും ബിഎസ്എഫിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

Also related: 150 സൈനികർക്ക് കോവിഡ്; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന് അധികൃതർ

കാശ്മീർ, പഞ്ചാബ് അതിർത്തികൾക്ക് പുറമേ രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ തീവ്രവാദികൾ ഉപയോഗിക്കുന്നതായിട്ടാണ് അതിർത്തി സുരക്ഷാ സേനയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം നവംബർ ആദ്യ ആഴ്ച്ച വരെ ഈ രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിയിലൂടെ നുഴഞ്ഞ് കയറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ ഈ വർഷം ഈ വർഷം ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി വഴി ഇന്ത്യയിലേക്ക് വ്യാപകമായി പാകിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞ് കയറാൻ ശ്രമം നടത്തിയെന്നാണ് ബിഎസ്എഫ് റിപ്പോർട്ടിൽ പറയുന്നത്.

Also related: ലൗജിഹാദ്​ നിയമം; യുപിയിൽ ഒരു മാസത്തിനിടയിൽ പിടികൂടിയത് 35 പേരെ

തീവ്രവാദികളെ ഇന്ത്യയിലേക്ക് എത്തിക്കാൻ പാകിസ്ഥാൻ പുതുവഴികൾ തേടുന്നതിൻ്റെ സൂചനയാണ് ഇതെങ്കിലും സൈന്യം നിതാന്ത ജാഗ്രത പാലിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഈ വർഷം നവംബർ വരെ 11 നുഴഞ്ഞ് കയറ്റ ശ്രമങ്ങളാണ് ബിഎസ്എഫ് കണ്ടെത്തിയത്

Also related: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാനൊരുങ്ങി കോൺഗ്രസ്

നാല് ജെയ്ഷേ ഭീകരർ നുഴഞ്ഞു കയറാൻ ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം നവംബർ 22 ന് ജമ്മുകാശ്മീരിലെ സാംബ ജില്ലയിയിൽ അതിർത്തിക്ക് സമീപം ബിഎസ്എഫും ജമ്മുകാശ്മീർ പോലീസും നടത്തിയ സംയുക്ത തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോടയ്ക്ക് സമീപം തീവ്രവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് തുരങ്കം കണ്ടെത്തിയത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ സാംബയിൽ കണ്ടെത്തുന്ന മൂന്നാമത്തെ തുരങ്കമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button