KeralaLatest NewsIndia

കാര്‍ഷിക നിയമം കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? എന്നിട്ടും പഞ്ചാബിന് വേണ്ടി വിലാപം: പ്രധാനമന്ത്രി

താങ്ങുവിലയ്‌ക്കൊപ്പം ഗൗരവതരമായ കുറ്റകൃത്യം ചെയ്ത തടവുപുള്ളികളെ മോചിപ്പിക്കാനും ടോള്‍ ഗേറ്റുകള്‍ സൗജന്യമാക്കാനുമുള്ള ആവശ്യങ്ങള്‍ എങ്ങിനെയാണ് വരുന്നതെന്ന് വ്യക്തമാകുന്നില്ല.

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോഡി ആഞ്ഞടിച്ചു. ഇടതുപാര്‍ട്ടികളും പ്രതിപക്ഷവും ചേര്‍ന്ന് 70 ലക്ഷം വരുന്ന കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ ക്ഷേമപദ്ധതികള്‍ നിഷേധിക്കുകയാണെന്നും കാര്‍ഷികമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്താതെ പഞ്ചാബിലെ അതൃപ്തിയും അസഹിഷ്ണുതയും പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു.

കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ മാണ്ഡികളോ എപിഎംസിയോ ഇല്ല. ഈ സംസ്ഥാനത്തെ ഒരു തരത്തിലും പുതിയ കാര്‍ഷിക നിയമം ബാധിക്കില്ലെങ്കില്‍ പോലും ഈ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികള്‍ പഞ്ചാബിന്റെ കാര്യത്തില്‍ വെറുതെ ഇടപെടുകയാണെന്ന് പ്രധാനമന്ത്രി. കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെയും സംസ്ഥാന സര്‍ക്കാരുകളെയും രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.

ഒരാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. കര്‍ഷക യൂണിയനുകളുമായി എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് ഇതിന് വിലങ്ങു തടിയാകുന്നത്. ഞങ്ങളുടെ നയങ്ങളിലെ പിഴവുകളാണ് ചൂണ്ടിക്കാട്ടേണ്ടത്. ഇത് ജനാധിപത്യമാണ് ദൈവം ഞങ്ങളെ പൂര്‍ണ്ണരാക്കിയാണ് വിട്ടിരിക്കുന്നതെന് അവകാശപ്പെടുന്നില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത് കാര്യവും എടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

താങ്ങുവില സംബന്ധിച്ച ആശങ്കകള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്. എന്നാല്‍ ജയിലില്‍ നിന്നും വന്നവരെ മോചിപ്പിക്കണമെന്ന വാദം എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാകുന്നില്ല. അതേസമയം താങ്ങുവിലയ്‌ക്കൊപ്പം ഗൗരവതരമായ കുറ്റകൃത്യം ചെയ്ത തടവുപുള്ളികളെ മോചിപ്പിക്കാനും ടോള്‍ ഗേറ്റുകള്‍ സൗജന്യമാക്കാനുമുള്ള ആവശ്യങ്ങള്‍ എങ്ങിനെയാണ് വരുന്നതെന്ന് വ്യക്തമാകുന്നില്ല.ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ അനാവശ്യ ആരോപണങ്ങളും മോശം ഭാഷയും ഉപയോഗിക്കുകയാണ്.

സംസ്ഥാനങ്ങള്‍ തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്വം ഇടതുപാര്‍ട്ടികളാണെന്നും പറഞ്ഞു. നിയമം മാന്‍ഡികളെ ഇല്ലാതാക്കകുകയോ എപിഎംസിയെ തകര്‍ക്കുകയോ ചെയ്യുന്നില്ല. നിയമം കര്‍ഷകര്‍ന്റെ തെരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ കൂട്ടുകയാണ് ചെയ്യുക. കരാര്‍ കൃഷി നിയമത്തില്‍ വിളവിന്റെ വില ഉയര്‍ന്നാല്‍ മികച്ച വില നല്‍കി ആവശ്യക്കാരന്‍ വാങ്ങും. നിയമത്തില്‍ ഒരു കര്‍ഷകന്റെയും ഭൂമി കണ്ടുകെട്ടാന്‍ അനുവദിക്കുന്നുമില്ല.

കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ നിര്‍ണ്ണയിക്കപ്പെട്ട കമ്മീഷന് മുമ്പാകെ യാതൊരു നിര്‍ദേശവും വെയ്ക്കാന്‍ കഴിയാതിരുന്നതിന്റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം അധര വ്യായാമം നടത്തി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പറഞ്ഞു. പശ്ചിമബംഗാളില്‍ അനേകം കര്‍ഷകരാണ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോട് തണുപ്പന്‍ നയം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button