News

ശാഖ കുമാരിയും യുവാവായ ഭര്‍ത്താവ് അരുണും തമ്മിലുള്ള ബന്ധം, ആര്‍ക്കും അറിയാതിരുന്ന ചില കാര്യങ്ങള്‍

വെളിപ്പെടുത്തലുകളുമായി കാര്യസ്ഥന്‍ വിജയകുമാര്‍

തിരുവനന്തപുരം 51കാരിയുടെ കൊലയും, 26 കാരന്‍ യുവാവുമായുള്ള വിവാഹവും സംസ്ഥാനത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂവെങ്കിലും ശാഖ കുമാരിയും യുവാവായ ഭര്‍ത്താവ് അരുണും തമ്മില്‍ നിലനിന്നിരുന്നത് അസ്വാരസ്യങ്ങള്‍ മാത്രം. അതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് ശാഖയുടെ വീട്ടില്‍ വീട്ടില്‍ കാര്യസ്ഥനായി ജോലി നോക്കുന്ന വിജയകുമാര്‍ പറയുന്നു.

Read Also : 51കാരിയെ 26 കാരൻ വിവാഹം കഴിച്ചത് സമ്പത്തില്‍ കണ്ണുവെച്ച്‌ ; ശാഖയില്‍ നിന്ന് സ്വന്തമാക്കിയത് 10 ലക്ഷം രൂപ

ശാഖയും 26കാരനായ താനും തമ്മിലുണ്ടായിരുന്ന പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നുവെന്നും ഇതുകാരണം ശാഖയോട് അരുണ്‍ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിജയകുമാര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ശാഖ ഇതിനു തയ്യാറായിരുന്നില്ല എന്നാണു വിജയകുമാര്‍ പറയുന്നത്. ഏകദേശം രണ്ടുമാസം മുന്‍പ് മാത്രമാണ് അരുണ്‍കുമാര്‍ ശാഖയെ വിവാഹം കഴിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശാഖ മരണപ്പെട്ടത്. ഷോക്കടിച്ചതാണ് മരണകാരണമെന്നാണ് അരുണ്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ ശാഖയുടെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ സമ്മതിക്കുകയായിരുന്നു.

Post Your Comments


Back to top button