Latest NewsIndia

പോത്തുകളെ കിഡ്നാപ്പ് ചെയ്തു ഭീഷണി; വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടത് അരലക്ഷം രൂപ

കര്‍ഷകന്‍ തന്റെ പോത്തുകളുമായി പിക്‌അപ് വാനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു തട്ടികൊണ്ടുപോകല്‍ നടന്നത്.

പോത്തുകളെ തട്ടികൊണ്ടുപോയി പണത്തിനായി കര്‍ഷകനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. രണ്ട് പോത്തുകളെ തട്ടിക്കൊണ്ടു പോയശേഷം 50000 രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. മധ്യപ്രദേശിലാണ് സംഭവം. അമര്‍ചന്ദ് പട്ടേലെന്ന കര്‍ഷകന്‍ തന്റെ പോത്തുകളുമായി പിക്‌അപ് വാനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു തട്ടികൊണ്ടുപോകല്‍ നടന്നത്.

read also: ലൈംഗിക പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന പി.കെ ശശി വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക്‌

പ്രതിയായ ദീപ്ചന്ദും കൂട്ടാളികളും ചേര്‍ന്നാണ് വാനിലുണ്ടായിരുന്ന രണ്ട് പോത്തുകളെ തട്ടിയെടുത്തത്. തുടര്‍ന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികളായ ദീപ്ചന്ദിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു. പൊലീസ് ഒരു പോത്തിനെ രക്ഷപ്പെടുത്തി. തട്ടികൊണ്ടുപോയ രണ്ടു പോത്തുകളില്‍ ഒന്നിനായി തെരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button