Latest NewsNewsIndiaInternational

ഇന്ത്യയെ ഭയന്ന് പാകിസ്ഥാൻ, ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുക 50 സായുധ ഡ്രോണുകൾ; നിസാരമായി വെടിവെച്ചിടുമെന്ന് ഇന്ത്യ

പാകിസ്താന് 50 സായുധ ഡ്രോണുകള്‍ കൈമാറുമെന്ന് ചൈന; ലക്ഷ്യം ഇന്ത്യ?

50 സായുധഡ്രോണുകള്‍ ഇറക്കി കളികൾക്കൊരുങ്ങി പാകിസ്ഥാനും ഇന്ത്യയും. വിങ് ലൂങ്-2 ഡ്രോണുകൾ പകിസ്ഥാന് കൈമാറാൻ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യ. ഇന്ത്യയുടെ ആക്രമണം തടുക്കാൻ തായ്യാറെടുപ്പുകൾ നടത്തിയെന്നും ഇതിനാൽ പാകിസ്ഥാന് 50 സായുധഡ്രോണുകള്‍ നൽകുമെന്നും സംബന്ധിച്ച വാർത്ത ചൈനയിലെ മാദ്ധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

കശ്മീര്‍ ഉള്‍പ്പെടെയുളള അതിര്‍ത്തി മേഖലയിലെ ഇന്ത്യൻ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ ഡ്രോണുകള്‍ പാകിസ്താനെ സഹായിക്കുമെന്നാണ് കരുതുന്നത്. ആഭ്യന്തരകലാപം രൂക്ഷമായ സിറിയ, ലിബിയ, അസര്‍ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സൈനിക മുന്നേറ്റത്തിന് ഇത്തരം സായുധ ഡ്രോണുകൾ ഏറെ ഉപകാരപ്പെട്ടിരുന്നു.

Also Read: അതിശൈത്യത്തിൽ മദ്യപിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പാക് അതിര്‍ത്തിയില്‍ ഇന്ത്യയെ പിടിച്ചുകെട്ടാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന പാകിസ്ഥാന് ചൈന അളവിൽ കവിഞ്ഞ് സഹായം നൽകുകയാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിൽ തന്നെയാണ് ചൈനയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഇത്തരം സായുധ ഡ്രോണുകളെ നിസാരമായി ഇന്ത്യന്‍ സൈന്യത്തിന് വെടിവെച്ചിടാന്‍ കഴിയുമെന്നാണ് ഇന്ത്യൻ വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

റഡാറുകളും യുദ്ധവിമാനങ്ങളും അതിർത്തിയിൽ കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരം ഡ്രോണുകളെ കണ്ടെത്താനും അവയെ നിഷ്പ്രയാസം തകർക്കാനും ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ സായുധ ഡ്രോണുകള്‍ പാകിസ്താന്‍ ഉപയോഗിക്കില്ലെന്ന വിശ്വാസമാണ് ഇന്ത്യന്‍ സൈന്യം പ്രകടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button