Latest NewsNewsCrime

വളര്‍ത്തുനായയുടെ ഉടമസ്ഥതയെ ചൊല്ലി തർക്കം; 22 കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

പട്‌ന: വളര്‍ത്തുനായയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ രണ്ടുപേര്‍ ചേര്‍ന്ന് 22കാരന് വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്.

ബിഹാറിലെ ഔറംഗബാദില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ക്രൂര സംഭവം അരങ്ങേറിയത്. 22 വയസുള്ള രാജുവാണ് ചികിത്സയില്‍ കഴിയുന്നത്. സുധീര്‍കുമാര്‍, റോഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാജുവിന് നേരെ നിറയൊഴിക്കുകയുണ്ടായത്. വളര്‍ത്തുനായയെ കൈമാറാന്‍ തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

രാജു വളര്‍ത്തുനായയെ ഒരു കൂട്ടുകാരന് നൽകിയിരുന്നു. പിന്നീട് വളര്‍ത്തുനായയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയുണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ട സുധീര്‍, രാജുവിന്റെ വീട്ടില്‍ ചെന്ന് വളര്‍ത്തുനായയെ തിരികെ നല്‍കാന്‍ ആവശ്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ വളര്‍ത്തുനായയെ തിരികെ നല്‍കാന്‍ രാജു തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സുധീര്‍ കൈവശം ഉണ്ടായിരുന്ന തോക്ക് എടുത്ത് രാജുവിന് നേരെ വെടിവെക്കുകയാണ് ഉണ്ടായത്. സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button