COVID 19Latest NewsKeralaNews

ജനുവരിമുതൽ സ്കൂൾ തുറക്കുന്നു, ഒരേസമയം 50% വിദ്യാര്‍ത്ഥികള്‍ക്ക്

തിരുവനന്തപുരം: ജനുവരി ഒന്ന് മുതല്‍ കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്കൂള്‍ തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്നു. ഒരേസമയം 50% വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിനെ സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നൽകിയിരിക്കുകയാണ്.

ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകള്‍ നടക്കുന്നത്. 10, 12 ക്ലാസുകളില്‍ മുന്നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കൊറോണ സെല്‍ രൂപീകരിക്കണം. വാര്‍ഡ് അംഗം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സെല്ലില്‍ വേണ്ടതാണ്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സ്കൂളില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഈ സെല്‍ ഉറപ്പാക്കേണ്ടതുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button