Latest NewsNewsIndia

അടൽ ടണലിൽ ഗതാഗതക്കുരുക്ക്; വിനോദ സഞ്ചാരികൾ അറസ്റ്റിൽ

ഷിംല: റോഹ്താം​ഗിലെ അടൽ ടണലിൽ ​ഗത​ഗതക്കുരുക്കുണ്ടാക്കിയതിന് 10 വിനോദ സഞ്ചാരികളെ ഹിമാചൽ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരുടെ മൂന്ന് വാഹനങ്ങളും പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. വാഹനങ്ങൾ ടണലിൽ നിർത്തുകയും പാട്ടുവച്ച് നൃത്തം ചെയ്ത് ​ഗതാ​ഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അറസ്റ്റിന് ആസ്പ​ദമായ സംഭവം ഉണ്ടായിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത 10 പേരും ദില്ലിയിൽ നിന്നുള്ള യുവാക്കളാണ്. ഇവരുടെ മൂന്ന് കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button