KeralaLatest NewsNews

വാഹനം ബൈക്കിലിടിച്ച് കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബ്രഡ് കയറ്റിവന്ന എയ്സർ വാഹനം ബൈക്കിലിടിച്ച് കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയ്ക്ക് ദാരുണാന്ത്യം. വഴിച്ചേരി വാർഡ് 207-ാം നമ്പർ കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയും, കോസ്റ്റൽ മണ്ഡലം എക്സികൂട്ടീവ് അംഗവുമായ വഴിച്ചേരി സെന്റ് ജോസഫ് സ്റ്റ്രീറ്റിൽ പുത്തൻവീട്ടിൽ റൈനോൾഡ് ജോസഫ് 37ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. റെയിനോൾഡ് ജോസഫ് ഓടിച്ചിരുന്ന ബൈക്കിൽ എയ്സർ ഇടിച്ച് കുറച്ചു ദൂരം റൈനോൾഡിനെയും, ബൈക്കും വലിച്ചുകൊണ്ടു പോവുകയുണ്ടായി. എയ്സർ വാഹനത്തിനടിയിൽപെട്ട റൈനോൾഡിനെ അത് വഴി വന്ന കാളാത്ത് വാർഡ് നഗരസഭ കൗൺസിലർ എ.ഷാനവാസ് ആണ് വണ്ടിയിലുണ്ടായിരുന്നവരുടെ സഹായത്തോടെ പുറത്തെടുത്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button