Latest NewsKerala

ആറ്റിങ്ങല്‍ ഗ്രാമത്തിലെ തീ പിടിത്തം; സി.സി ടിവി ദൃശ്യങ്ങളില്‍ തീപ്പന്തവുമായി അജ്ഞാതന്‍

പത്മാവതി വിലാസത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നു. നാട്ടുകാര്‍ ബഹളം വയ്ക്കുന്നതുകെട്ട് ഇവിടുള്ളവര്‍ ഉണര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആറ്റിങ്ങല്‍: കിഴക്കേ നാലുമുക്ക് പാര്‍വതീപുരം ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തില്‍ രണ്ട് വീടുകളും കടകളും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 12.45ഓടെയാണ് വീടുകളിലേക്ക് തീപടര്‍ന്നത്. വിവരമറിഞ്ഞ് ആറ്റിങ്ങല്‍,​ വെഞ്ഞാറമൂട്,​ വര്‍ക്കല,​ കഴക്കൂട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

പഴക്കമുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരയും ഓടും തടികൊണ്ടുള്ള തട്ടുകളുമെല്ലാം കത്തിനശിച്ചു. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്തെത്തി. കാരണം വീട്ടിലെ വൈദ്യുത സര്‍ക്യൂട്ടില്‍ നിന്നോ സമീപത്തെ വഴിയോരക്കച്ചവട ശാലക്കുള്ളില്‍ നിന്നോ തീ പടര്‍ന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ സംഭവത്തിന് മുമ്പ് തീപന്തവുമായി ഇതുവഴി നടക്കുന്നതായി കണ്ടെത്തി.

read also: പിഎംസി ബാങ്ക് തട്ടിപ്പ്: ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാവാത്ത ഭാര്യയ്ക്ക് പിന്തുണയുമായി സഞ്ജയ് റൗത്ത്‌

ഇയാളില്‍ നിന്നാണോ തീ പടര്‍ന്നതെന്നും സംശയിക്കുന്നുണ്ട്. രാജശേഖരന്‍ നായരുടെ രുക്മിണി നിവാസ്,​ കൃഷ്‌ണമൂര്‍ത്തിയുടെ പത്മാവതി വിലാസം എന്നീ വീടുകളാണ് നശിച്ചത്. പത്മാവതി വിലാസത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നു. നാട്ടുകാര്‍ ബഹളം വയ്ക്കുന്നതുകെട്ട് ഇവിടുള്ളവര്‍ ഉണര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടാര്‍പാളിന്‍ കൊണ്ട് നിര്‍മ്മിച്ച അയ്യപ്പന്റെ പച്ചക്കറിക്കടയും വിനോദിന്റെ വഴിയോര തുണിക്കടയും പൂര്‍ണമായും കത്തിയമര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button