COVID 19Latest NewsNewsIndia

ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കോവിഡ് വൈറസിനെതിരെയുള്ള വാക്സിൻ : ആശ്വാസവാർത്തയുമായി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ല്‍​ഹി: ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സു​ക​ള്‍​ക്കെ​തി​രേ നി​ല​വി​ലു​ള്ള വാ​ക്സി​നു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സീ​നി​യ​ര്‍ സയന്റിഫിക്ക് അ​ഡ്വൈ​സ​റാ​യ പ്രൊഫ. കെ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. മി​ക്ക വാ​ക്സി​നു​ക​ളും വൈ​റ​സു​ക​ളി​ല്‍ ജ​നി​ത​ക മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. ഈ ​വൈ​റ​സു​ക​ള്‍ 70 ശ​ത​മാ​നം വേ​ഗ​ത്തി​ല്‍ വ്യാ​പി​ക്കു​മെ​ങ്കി​ലും ആ​ശ​ങ്കാ​ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​ക്കു​മെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Read Also : കൊവിഡ് മൂലം ഇന്ത്യയില്‍ മരണപ്പെട്ടതില്‍ 70 ശതമാനവും പുരുഷന്മാര്‍ ; റിപ്പോർട്ട് പുറത്ത്

ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ളാ​ണെ​ങ്കി​ലും ഇ​പ്പോ​ള്‍ രാ​ജ്യ​ത്ത് പ​രീ​ക്ഷ​ണ​ത്തി​ലു​ള്ള വാ​ക്സി​നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിപ്പിൽ പറയുന്നു.വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button