Latest NewsNewsCrime

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടില്‍ റെയ്ഡ്; 11 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

മീററ്റ് : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി റെയ്ഡ് നടത്തി ആറോളം പേര്‍ അടങ്ങുന്ന കവര്‍ച്ചാ സംഘം സ്വര്‍ണവും പണവുമായി മുങ്ങി. മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ജുവലറി ഉടമയുടെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. 11 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണവുമാണ് കവർന്നിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും അക്രമകാരികള്‍ വീട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്നുമായിരുന്നു സംഘം വീട്ടുകാരോട് പറഞ്ഞത്. വീട്ടിലുള്ളവരെയെല്ലാം ഒരു മുറിയിലാക്കിയ ശേഷം സംഘവും പണത്തിനും സ്വര്‍ണത്തിനുമായി പരിശോധന നടത്തുകയുണ്ടായി . കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 11 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണവും സംഘം കണ്ടെടുത്തു.

മൂന്നു മണിക്കൂര്‍ നേരം സംഘം വീട്ടില്‍ തുടരുകയുണ്ടായി. മുഖംമൂടി ധരിച്ചെത്തിയ സംഘം ഹരിയാന്‍വി കലര്‍ന്ന ഭാഷയിലാണ് സംസാരിച്ചതെന്ന് ജുവലറി ഉടമ തേജ്പാല്‍ വര്‍മ പറഞ്ഞു. എന്നാല്‍ അതേസമയം സംഘത്തിലൊരാള്‍ പ്രദേശവാസിയാണോ എന്ന സംശയവും അദ്ദേഹം പൊലീസിനോട് പ്രകടിപ്പിച്ചു . മോഷ്ടാക്കള്‍ ടെറസ് വഴിയാണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ആദ്യം തന്നെ വീട്ടുടമ തേജ്പാലിനെ തോക്ക് ചൂണ്ടി ഒരു മുറിയിലേക്ക് മാറ്റുകയും കെട്ടിയിടുകയുമായിരുന്നു ഉണ്ടായത്.

സംഘം പോയശേഷം വീട്ടുകാര്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പൊലീസില്‍ വിവരം അറിയിച്ചു . പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button