Latest NewsNewsIndia

പൂക്കടയിലെ തര്‍ക്കം അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തില്‍

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

ഗാസിയാബാദ് : പൂക്കടയിലെ തര്‍ക്കം അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തില്‍. അജയ് എന്ന 21-വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ഗോവിന്ദിനേയും അമിതിനേയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്റ്റീല്‍ കമ്പി ഉപയോഗിച്ച് പ്രതികള്‍ യുവാവിനെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണത്തിന് ഇരയായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ലോനിയിലെ മഹാകാളി മന്ദിറിന് അടുത്ത് കഴിഞ്ഞ പത്തു വര്‍ഷമായി ഗോവിന്ദ് പൂക്കട നടത്തുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം അജയ് ഇതിന് എതിര്‍ വശത്ത് മറ്റൊരു പൂക്കട ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ രണ്ടു പേരും തമ്മില്‍ നില നിന്നിരുന്നു. പോലീസ് ഈ വിഷയത്തില്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം ഓട്ടോയില്‍ പോവുകയായിരുന്ന യുവാവിനെ പ്രതികള്‍ വിളിച്ച് പുറത്തിറക്കിയാണ് ആക്രമിച്ചത്.

” ഉച്ചയ്ക്ക് 12മണിയ്ക്കാണ് സംഭവം നടക്കുന്നത്. മുഖ്യ പ്രതി ഗോവിന്ദും അജയ്‌യും തമ്മില്‍ ക്ഷേത്രത്തിന് അടുത്തുള്ള തങ്ങളുടെ പൂക്കടയുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് അജയ്‌യെ ആക്രമിക്കാന്‍ ഗോവിന്ദ് തീരുമാനിക്കുക ആയിരുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു” – ഗാസിയാബാദ് റൂറല്‍ എസ്പി ഇരാജ് രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button