News

കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ മഞ്ഞുരുക്കം , നാലില്‍ രണ്ട് കാര്യങ്ങളില്‍ ധാരണ : വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ മഞ്ഞുരുക്കം. കര്‍ഷകര്‍ മുന്നോട്ടുവെച്ച നാല് കാര്യങ്ങളില്‍ രണ്ടെണ്ണത്തില്‍ ധാരണയായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടക്കും. അജണ്ടയില്‍ നാലിനങ്ങള്‍ ഉണ്ടായിരുന്നതില്‍ രണ്ടെണ്ണത്തില്‍ ധാരണയായി എന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചത്. വളരെ ആരോഗ്യകരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും കര്‍ഷക യൂണിയനുകള്‍ക്ക് മൂന്നു കാര്‍ഷിക നിയമങ്ങളും റദദാക്കുകയാണ് വേണ്ടതെന്നും തോമര്‍ പറഞ്ഞു.

Read Also : കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കുതിപ്പ് തുടർന്ന് ബിജെപി : വടക്കൻ കർണ്ണാടകയിൽ ഉജ്ജ്വല മുന്നേറ്റം

കാര്‍ഷിക നിയമങ്ങള്‍ക്കൊപ്പം വൈദ്യുതി നിയന്ത്രണ നിയമവും പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി നിയമത്തിലെ പരിഷ്‌കരണങ്ങള്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുമെന്നാണ് അവരുടെ ഭയം, ജലസേചനത്തിന് സംസ്ഥാനങ്ങള്‍ നല്‍കുന്ന വൈദ്യുതി സബ്സിഡി തുടരണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ സമവായം ഉണ്ടായതായി തോമര്‍ പറഞ്ഞു.

ജനുവരി നാലിനാണ് അടുത്ത വട്ട ചര്‍ച്ച. വൈദ്യുതി നിയമത്തിലെ ഇളവുകള്‍ തുടരുന്നതിനൊപ്പം വിളവെടുപ്പിന് ശേഷം വയലുകളില്‍ കച്ചി കത്തിക്കുന്നതുമായി ബന്ധപ്പെട്ട വന്‍പിഴയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. മിനിമം താങ്ങ് വിലയിലും കാര്‍ഷിക നിയമങ്ങളിലൂമാണ് ഇനി ധാരണയാവാന്‍ ഉള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button